തെരുവ് നായ ശല്യം രൂക്ഷം; വാർഡ് മെമ്പർക്ക് വന്മുകം – എളമ്പിലാട് സ്കൂൾ കുട്ടികളുടെ നിവേദനം

കൊയിലാണ്ടി: സ്കൂൾ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷം; അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വാർഡ് മെമ്പർക്ക് വന്മുകം – എളമ്പിലാട് സ്കൂൾ കുട്ടികളുടെ നിവേദനം. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം നവംബർ ഒന്നിന് സ്കൂൾ തുറന്നപ്പോൾ ഏറെ സന്തോഷത്തോടെ സ്കൂളിലെത്തിയ കുട്ടികൾക്ക് സ്കൂൾ പരിസരത്ത് അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾ സ്ഥിരമായി ശല്യമായി മാറിയ സാഹചര്യത്തിൽ ചിങ്ങപുരം വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂൾ ലീഡർ എ.ആർ. അമേയയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ ടി.എം. രജുലയ്ക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് നിവേദനം കൈമാറി.

തെരുവ് നായ്ക്കൾ സ്കൂൾ പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നത് സ്കൂളിലെത്തുന്ന കുട്ടികളിൽ ഭയമുണ്ടാക്കുന്നതായും എത്രയും പെട്ടെന്ന് തന്നെ നായ്ക്കളെ തുരത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കുട്ടികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. സ്കൂൾ ഡെപ്യൂട്ടി ലീഡർ മുഹമ്മദ് ഹാദിഖ്, സഞ്ജയ്ഷാജി, തനിഷ്ക് ചാത്തോത്ത് എന്നിവർ സംബന്ധിച്ചു.


