തീവ്രവാദികളുടെ കൂട്ടത്തില്‍ രണ്ട് മലയാളികള്‍, തിരിച്ചറിഞ്ഞത് ശബ്ദത്തിലൂടെ
ഡല്‍ഹി : അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം കൈക്കലാക്കിയ താലിബാന് ഭീകരരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ തെളിവ് പുറത്ത്. കാബൂളിലേക്ക് പ്രവേശിച്ച് വിജയം സുനിശ്ചിതമാക്കിയ ഘട്ടത്തില്‍ സന്തോഷം പങ്കിടുന്ന തീവ്രവാദികളുടെ ഇടയിലാണ് മലയാളി സാന്നിദ്ധ്യം മനസിലാകുന്നത്. സന്തോഷത്താല്‍ മതിമറക്കുന്ന ഒരു തീവ്രവാദി ‘സംസാരിക്കട്ടെ’എന്ന് മലയാളത്തില്‍ പറയുന്നത് കേള്‍ക്കാനാകും. ഇത് മറ്റൊരു തീവ്രവാദിക്ക് മനസിലാകുന്നുമുണ്ട്. ഇതില്‍ നിന്നും കൂട്ടത്തിലെ രണ്ട് പേര് മലയാളികളാണെന്ന് ഉറപ്പിക്കാനാവും. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇക്കാര്യം ചര്‍ച്ചയാവുന്നുണ്ട്.

മുന്‍പ് ഐസിസ് ശക്തമായിരുന്ന കാലത്തും സിറിയയിലും, അഫ്ഗാനിസ്ഥാനിലും മലയാളികള്‍ എത്തിയിരുന്നു. ഇവരില്‍ നല്ലൊരു പങ്കും ആക്രമണങ്ങളില്‍ വധിക്കപ്പെട്ടു. വിശുദ്ധയുദ്ധത്തില്‍ ആകൃഷ്ടരായി കുടുംബം ഉപേക്ഷിച്ച് പോയവരും, കുടുംബത്തെ ഒന്നാകെ കൊണ്ടുപോയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരക്കാരെ തിരികെ പ്രവേശിപ്പിക്കേണ്ട എന്ന ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.


താലിബാന് തീവ്രവാദികളില്‍ മലയാളികളുണ്ടെന്ന വീഡിയോ ശശി തരൂര്‍ എം പിയും പങ്കുവച്ചിട്ടുണ്ട്. പ്രചരിക്കുന്ന ദൃശ്യമനുസരിച്ച് ആ താലിബാന് കൂട്ടത്തില്‍ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. റമീസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്ത വീഡിയോയാണ് എം പി ഷെയര്‍ ചെയ്തിരിക്കുന്നത്.

