തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം ബാര്ട്ടന് ഹില്ലില്‍ യുവാവിനെ വെട്ടിക്കൊന്നു. അനില്‍ എസ് പി എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഗുണ്ടാ നേതാവ് സാബുവിന്റെ സംഘാംഗമായ ജീവനാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ജീവന് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു ആക്രമണം.

റോഡില്‍ ഗുരുതരമായി പരിക്കേറ്റ കിടന്ന അനിലിനെ പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപകയാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. ഒന്നരവര്‍ഷം മുമ്ബ് അനില്‍ ജീവന്റെ വീട്ടില്‍ കയറി ആക്രമിച്ചിട്ടുള്ളതായി പറയുന്നു. ഇതിന്റെ പകയാണ്ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

