KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം നഗരസഭയില്‍ ഹോമം നടത്തി യുഡിഎഫ്; ഉണ്ണാവ്രതവുമായി ബിജെപി

തിരുവനന്തപുരം: സോണല് ഓഫീസുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയില് യുഡിഎഫിന്റെയും ബിജെപിയുടെയും സമരപ്രഹസനം. ക്രമക്കേട് കണ്ടെത്തിയതോടെ സാധ്യമായ എല്ലാ നടപടിയും നഗരസഭാ ഭരണസമിതി എടുത്തിരുന്നു. മറ്റു പ്രതികള്ക്കായി അന്വേഷണവും ഊര്ജിതമാണ്. എന്നാല്, ക്രമക്കേടുകള് കണ്ടെത്തിയത് തങ്ങളാണെന്നും ഭരണസമിതി ഒന്നും ചെയ്യുന്നില്ലെന്നും വരുത്താനാണ് യുഡിഎഫ്– ബിജെപി ശ്രമം.

ശ്രീകാര്യം, നേമം സോണല് ഓഫീസുകളിലെ ക്രമക്കേടുകള് ആദ്യം കണ്ടെത്തിയത് നഗരസഭാ ഭരണസമിതിയാണ് എന്നിരിക്കെയാണ് പ്രഹസനം. നികുതി അടച്ച ഒരാള്ക്കുപോലും പണം നഷ്ടമാകില്ലെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. നികുതി കുടിശ്ശിക ഉള്ളവരുടെ പട്ടിക പുറത്തിറക്കി അതില് പരാതിയുള്ളവര്ക്കായി അദാലത്ത് നടത്താനാണ് തീരുമാനം. വസ്തുതകള് ഇതായിരിക്കെയാണ് സമരാഭാസം.

ഹോമം നടത്തി യുഡിഎഫ്

Advertisements

സമരത്തിന്റെ പേരില് യുഡിഎഫ് അംഗങ്ങള് നഗരസഭയില് ഹോമം നടത്തിയത് വിവാദമായി. നഗരസഭയെ പിടികൂടിയിരിക്കുന്ന അഴിമതി ബാധയെ ഒഴിപ്പിക്കാനെന്ന പേരിലാണ് യുഡിഎഫ് കൗണ്സിലര്മാര് നഗരസഭ അങ്കണത്തില് ഹോമം നടത്തിയത്. ഉത്തരവാദപ്പെട്ട കൗണ്സിലര്മാര് നടത്തിയ ഹോമം കേരളത്തിലെ സര്ക്കാര് സ്ഥാപനങ്ങളെയും കേരളത്തിന്റെ മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂര്വ്വം നടത്തിയ ഇടപെടലാണെന്ന് മേയര് ആര്യാ രാജേന്ദ്രന് പറഞ്ഞു. ഇത്തരം പ്രവണതകള് വെച്ചു പുലര്ത്തുന്നത് ചില പ്രത്യേക ലക്ഷ്യത്തോടു കൂടി കേരളത്തെ വര്ഗ്ഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് കൂടി വേണ്ടിയാണ്. നഗരസഭയുടെ മതേതരപാരമ്ബര്യം തകര്ക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുകയും ചെയ്യുമെന്നും മേയര് പ്രതികരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *