KOYILANDY DIARY.COM

The Perfect News Portal

തിരുനല്‍വേലിയില്‍ ബസ്സപകടം:11 മരണം

തിരുനെല്‍വേലി> തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കടുത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. 25  പേര്‍ക്ക്  പരിക്കേറ്റു.  ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരം. മരിച്ചവരില്‍ 9 പേര്‍ മലയാളികളാണെന്ന് റിപ്പോര്‍ട്ടുണ്ട്.പുലര്‍ച്ചെ ആറിന്  വള്ളിയൂരിന് സമീപം പ്ളാക്കോട്ടപ്പാറയിലായിരുന്നു അപകടം.  38 പേര്‍ ബസില്‍ ഉായിരുന്നു. പരിക്കേറ്റവരെ ആശാരിപ്പള്ളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ആറ് പുരുഷന്‍മാരുമാണ് മരിച്ചത്.

കാരക്കലില്‍ നിന്ന് വേളാങ്കണ്ണി വഴി തിരുവനന്തപുരത്തേക്ക് വന്ന യൂനിവേഴ്സല്‍ എന്ന സ്വകാര്യ ലക്ഷ്വറി ബസാണ് അപകടത്തില്‍പ്പെട്ടത്. അതിവേഗതയില്‍ വന്ന ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷമാണ് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Share news