താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

കൊയിലാണ്ടി> വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് സച്ചിൻ ബാബുവിനെ ഉപരോധിച്ചു. ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക. അമ്മയും കുഞ്ഞും പദ്ധതി പുനസ്ഥാപിക്കുക, ആശുപത്രിയ്ക്ക് ജില്ല പദവി നൽകുക, മലമ്പനി, ഡെങ്കിപനി എന്നിവയ്ക്ക് പ്രത്യേക ഒ. പി സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. എം.കെ സായിഷ്, നിധിൻ നടേരി, എം.എം നിഷാദ്, നിധിൻ പ്രഭാകർ, ടി.പി പ്രശാന്ത്, കെ.വി സിനീഷ് , എ.പി റാസിഖ് എന്നിവർ നേതൃത്വം നൽകി.
