താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയർത്തണം: ജനതാദൾ (എസ്)
കൊയിലാണ്ടി: ദിവസേന 3000 ത്തിൽ പരം രോഗികൾ ചികിത്സ തേടുന്നു കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ ജില്ലാ ആശുപത്രി ആക്കി ഉയർത്തണമെന്ന് ജനതാദൾ (എസ്) കൊയിലാണ്ടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുകാരണം രോഗികൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുകയാണ്.
ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ജില്ലാ ആശുപത്രി എന്ന നിലയിലേക്ക് ഉയർത്തിയാൽ കൂടുതൽ ഡോക്ടർമാരുടെയും ജീവിനക്കാരുടെയും സേവനങ്ങൾ പൊതു സമൂഹത്തിന് ലഭിക്കുകയും അതിലൂടെ ഇത്തരം പ്രശനങ്ങൾ പരിഹരിക്കപ്പെടണമെന്നും മണ്ഡലം കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് സുരേഷ് മേലെപ്പുറത്ത് അധ്യക്ഷത വഹിച്ചു. സി. കെ. സുധീർ, കബീർ സലാല എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. എം ഷാജി സ്വാഗതവും, റിലേഷ് എം നന്ദിയും പറഞ്ഞു.






