താമരശ്ശേരി ചുരത്തില്‍ റോഡ് പണിക്കിടെ വലിയ ബസ് കുടുങ്ങി

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. റോഡ് പണിനടക്കുന്ന ഏഴാം വളവില്‍ കര്‍ണാടകയുടെ നീളംകൂടിയ ഐരാവത് ബസ് കുടുങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
ഇതേത്തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ലോ ഫ്ളോര്‍ ബസ് റോഡില്തട്ടി മുന്നോട്ടുപോകാനാകാതെ നിന്നു. ഏറെനേരത്തെ പ്രയത്നത്തിനുശേഷമാണ് ബസിന് യാത്രതുടരാനായത്. ചുരമിറങ്ങിവന്ന ബസാണ് കുടുങ്ങിയത്. ബസ് കടന്നുപോയശേഷവും കുറേനേരം ഗതാഗതക്കുരുക്ക് തുടര്‍ന്നു.

