തഹസീല്‍ദാരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു
ഡല്‍ഹി: തെലങ്കാനയിലെ രെങ്കറെഡ്ഡി ജില്ലാ തഹസീല്‍ദാര്‍ വി. ലാവണ്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. തെലങ്കാന ആന്റികറപ്ഷന്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്.
ഹൈദരാബാദിലെ ഹയാത്ത് നഗറിലെ ഇവരുടെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

വസ്തുവിന്റെ രേഖകള്‍ തിരുത്തി നല്‍കുന്നതിന് ഒരു കര്‍ഷകനില്‍ നിന്ന് ഇവര്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിക്ക് പിന്നാലെയായിരുന്നു റെയ്ഡ്

രേഖകളില്‍ പിഴവ് വന്നതിനെ തുടര്‍ന്ന്തിരുത്തി കിട്ടുന്നതിന് അധികൃതരെ സമീപിക്കുമ്ബോള്‍ എട്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ അഞ്ച് ലക്ഷം ജില്ലാ റവന്യൂ ഓഫീസറിനും മൂന്ന് ലക്ഷം വി.ആര്‍.ഒയ്ക്കും നല്‍കിയെന്നായിരുന്നു കര്‍ഷകന്റെ ആരോപണം.

വി.ആര്‍.ഒയെ പിടികൂടിയതിന് പിന്നാലെ തഹസീല്‍ദാരെചോദ്യം ചെയ്തിരുന്നെങ്കിലും അവര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് എ.സി.ബി. ഇവരുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്.
അതേ സമയം ഇതിന് പിന്നാലെ തഹസീല്‍ദാരുടെകാലില്‍ വീഴുന്ന കര്‍ഷകന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വെെറലായിരുന്നു.
തെലങ്കാന സര്‍ക്കാര്‍ ഇവര്‍ക്ക് രണ്ട് വര്‍ഷം മുന്‍പ് മികച്ച തഹസീല്‍ദാര്‍ക്കുള്ള പുരസ്‌കാരം ആദരിച്ചിരുന്നു.



