KOYILANDY DIARY.COM

The Perfect News Portal

തളിർ ഫെസ്റ്റ് 2016 മന്ത്രി ടി. പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ തളിർ ജൈവഗ്രാമം മന്ദമംഗലം നേതൃത്വത്തിൽ തളിർ ഫെസ്റ്റ് 2016 സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എൽ.എ കെ. ദാസൻ മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ, പ്രൊഫ: ശോഭീന്ദ്രൻ മാസ്റ്റർ, കുടുംബശ്രീ ജില്ലാ കോ- ഓഡിനേറ്റർ സെയ്ദ് അഖ്ബർ ബാദുഷ ഖാൻ, കെ. ഇഖ്ബാൽ, സ്മിത ടി.കെ, അനീഷ് കെ. പി എന്നിവർ സംസാരിച്ചു. കൗൺസിലർ ഷാജി പാതിരിക്കാട് അധ്യക്ഷത വഹിച്ചു. എ.പി സുധീഷ് സ്വാഗതവും, മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *