തന്ത്രിമാര്‍ക്കും കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാര്ക്കും ഇതൊക്കെ ഒരു പാഠമായാല്‍ കൊള്ളാം: മന്ത്രി സുധാകരന്

തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് മന്ത്രി ജി.സുധാകരന് രംഗത്ത്. വര്‍ഗീയതയും ജാതിയും കൊണ്ട് കളിക്കുന്നവര്‍ ആരായാലും അവര്‍ക്ക് ഹൈക്കോടതി വിധി ഒരു പാഠമാകണമെന്ന് സുധാകരന് പറഞ്ഞു. ബി.ജെ.പി പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്ക്കും ഇതൊരു പാഠമാകണം. ചാതുര്‍വര്‍ണ്ണ്യത്തില്‍ അഭിരമിക്കുന്ന അഭിനവ തന്ത്രിമാര്‍ക്കും കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാര്ക്കും ഇതൊക്കെ ഒരു പാഠമായാല്‍ കൊള്ളാമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ പ്രതികരണം.
ശബരിമലയുടെ പേരില്‍ പതിനെട്ടാം പടിയില്‍ കയറി നിന്ന് പ്രസംഗിക്കുന്നവര്‍ക്ക് കേരള ചരിത്രത്തില്‍ എവിടെയാണ് സ്ഥാനം നല്‍കേണ്ടതെന്ന് സ്വതന്ത്രമായി ചിന്തിക്കേണ്ട സമയമാണിത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് പോലെ വോട്ടും, സീറ്റും നോക്കിയല്ല ഒരു പുരോഗമനവാദി നയങ്ങള്‍ പ്രഖ്യാപിക്കുന്നതും, തീരുമാനം എടുക്കുന്നതും. സഖാവ് കോടിയേരി പ്രഖ്യാപിച്ചത് പോലെ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും ആദര്‍ശം ഞങ്ങള്‍ കൈവിടില്ല-സുധാകരന് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

