KOYILANDY DIARY.COM

The Perfect News Portal

ഡെങ്കിപനി ബാധിച്ച് ഗുരുതരാവസ്ഥയിലായ വിനീഷ് ഉദാരമതികളുടെ സഹായം തേടുന്നു

കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂർ നരിമുക്കിൽ വലിയവയൽകുനി ബാലന്റെ മകൻ വിനീഷ് ഡെങ്കിപനി ബാധിച്ച് ഗുരുതരാവസ്ഥയിൽ ഉദാരമതികളുടെ സഹായം തേടുകയാണ്. രോഗം മൂർച്ചിച്ച് കരളിന്റെയും വൃക്കയുടെയും പ്രവർത്തനം ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയിലാണുള്ളത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനീഷിനെ ജീവിതത്തിലേക്ക് തിരിച്ചകൊണ്ടുവരാൻ കഴിയുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അതിന് അടിയന്തരമായി കരൾ മാറ്റി വെക്കേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 25 ലക്ഷത്തിലധികം ചിലവ് വരുന്ന ഭീമമായ തുക കണ്ടെത്തുക ഈ കുടുംബത്തെ സംബന്ധിച്ച് പ്രയാസമണ്.

ഈ സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭാ വൈസ് ചെയർപേഴ്‌സൺ വികെ. പത്മിനി ചെയർമാനായും നടേരി ഭാസ്‌ക്കരൻ കൺവീനറായും പണ്ടാരക്കണ്ടി ബാലകൃഷ്ൺ ട്രഷററുമായി നാട്ടുകാരുടെ സഹായത്തോടെ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

Advertisements

നാട്ടുകാരുടെ സഹായമെത്തിക്കാനായി കൊയിലാണ്ടി യൂണിയൻ ബാങ്കിൽ 611102010007753 (SB/General) IFSC Code: UBIN 0561118 എന്ന  നമ്പർ അക്കൗണ്ട് ഓപ്പൺ ചെയ്തിരിക്കുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *