KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധം ഇന്ന്‌

തിരുവനന്തപുരം:  നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാകുക’എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധം ഇന്ന്‌ നടക്കും. 207 ബ്ളോക്ക് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം വഞ്ചിയൂരിലും വി എസ് അച്യുതാനന്ദന്‍ പേരൂര്‍ക്കടയിലും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പാളയത്തും യുവജനപ്രതിരോധം ഉദ്ഘാടനംചെയ്യും. ഡിവൈഎഫ്‌ഐ ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജി കോഴിക്കോട്ട് ഉദ്ഘാടനംചെയ്യും.

മന്ത്രിമാരായ കെ കെ ശൈലജ പേരാവൂരിലും കെ ടി ജലീല്‍ പെരിന്തല്‍മണ്ണയിലും എ സി മൊയ്തീന്‍ തൃശൂരിലും എം എം മണി തൊടുപുഴയിലും ജെ മേഴ്സിക്കുട്ടിഅമ്മ കൊട്ടിയത്തും ഉദ്ഘാടനം നിര്‍വഹിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ ഇരിങ്ങാലക്കുടയിലും സെക്രട്ടറി എം സ്വരാജ് മാനന്തവാടിയിലും ട്രഷറര്‍ പി ബിജു വടക്കഞ്ചേരിയിലും പരിപാടി ഉദ്ഘാടനംചെയ്യും.

Advertisements

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍കോളേജില്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച കുരുന്നുകളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യുവജനപ്രതിരോധം ആരംഭിക്കുക. ഉദ്ഘാടനത്തിനുശേഷം പ്രതിജ്ഞ ചൊല്ലും.

Share news

Leave a Reply

Your email address will not be published. Required fields are marked *