KOYILANDY DIARY.COM

The Perfect News Portal

ഡി.​വൈ.​എ​ഫ്.ഐ പ്ര​വര്‍​ത്ത​ക​നെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര​യില്‍ ഡി.​വൈ.​എ​ഫ്.ഐ പ്ര​വര്‍​ത്ത​ക​നെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതികളും ക്രിമിനല്‍ സംഘത്തിലുള്‍പ്പെട്ടവരുമായ പല്ലന്‍ സുരേഷ് ,ആ​ലമ്പ്ര അ​ജി, സിം​ഹം ധ​നേ​ഷ്, വി​നോ​ദ്, കി​രണ്‍, കാ​രാ​ളി സ​ജി​ത്ത്, ശ്രീ​ജി​ത്ത് ഉ​ണ്ണി എ​ന്നി​വ​രാണ് പിടിയിലായത്.

 ഡി.​വൈ.​എ​ഫ്.ഐ തേ​ലി​ഭാ​ഗം യൂ​ണി​റ്റ് ക​മ്മി​റ്റി​യം​ഗം ക്ലി​ന്റി​നെ (26) വെ​ട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ഇവര്‍ പിടിയിലായത്.  ഇ​ന്ന​ലെ രാ​ത്രി 7.45​ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് പു​ന്ന​യ്ക്കാ​മു​ഗള്‍ പ​ള്ളി​ത്തറ ജം​ഗ്ഷ​നില്‍ നില്‍​ക്കുമ്പോള്‍ ബൈ​ക്കില്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തിയ സം​ഘം ക്ലി​ന്റി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക്ലി​ന്റി​നെ മെ​ഡി​ക്കല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യില്‍ പ്ര​വേ​ശിപ്പിച്ചു.
വാള്‍ ഉള്‍​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ക്ലി​ന്റി​ന്റെ ത​ല​യി​ലും ഇ​ട​തു​കൈ​യി​ലും വ​യ​റ്റി​ലും വെ​ട്ടേ​റ്റിട്ടുണ്ട്. ത​ല​യില്‍ ര​ണ്ടിടത്ത് ആഴത്തില്‍ മുറവുണ്ട്. ക്ലി​ന്റി​ന്റെ നി​ല​വി​ളി കേ​ട്ട് ആ​ളു​കള്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ​യാ​ണ് അ​ക്ര​മി സം​ഘം പി​ന്തി​രി​ഞ്ഞ​ത്. ബൈ​ക്കില്‍ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെയാണ് അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ല്ലന്‍ സു​രേ​ഷ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യത്. രണ്ട് ദിവസം മുമ്പും ക്ളിന്റും സംഘത്തിലെ ചിലരുമായുണ്ടായ വാക്കു തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സി.​പി.​എം ജി​ല്ലാ​സെ​ക്ര​ട്ട​റി ആ​നാ​വൂര്‍ നാ​ഗ​പ്പന്‍, ചാല ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.​എ. സു​ന്ദര്‍ എ​ന്നി​വര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ക്ലി​ന്റി​നെ സ​ന്ദര്‍​ശി​ച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *