ഡി.വൈ.എഫ്.ഐ. സംഘടിപ്പിക്കുന്ന പന്തലായനി ഫെസ്റ്റ്: സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. പന്തലായനി ഈസ്റ്റ് യൂണിറ്റ് സംഘടിപ്പിക്കുന്ന പന്തലായനി ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 31 ജനുവരി 1 തിയ്യതികളിലായി വെള്ളിലാട്ട് നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. യോഗം വി.എം. അനൂപ് ഉദ്ഘാടനം ചെയ്തു. അമൽ വി.എസ് അദ്ധ്യക്ഷതവഹിച്ചു. DYFI മേഖലാ പ്രസിഡണ്ട് വി.എം. അജീഷ് സംസാരിച്ചു. അബിൻ സ്വാഗതം പറഞ്ഞു. രാജേഷ് (ചെയർമാൻ), വി.എം. അനൂപ് (കൺവീനർ), ജ്യോതിഷ് കുമാർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
