ഡി. വൈ. എഫ്. ഐ. ബൈക്ക് റാലി നടത്തി
കൊയിലാണ്ടി : 29 ന് എൽ.ഡി.എഫ്. നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. റാലിക്ക് മേഖലാ പ്രസിഡണ്ട് ഡി. ലിജീഷ്, സെക്രട്ടറി പി. കെ. രാഗേഷ് എ്‌നിവർ നേതൃത്വം നൽകി. കൊയിലാണ്ടി ബീച്ച്, കുറവങ്ങാട്, പന്തലായനി എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
