ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. സൗദിയില്‍ നിന്നുമെത്തിയ തിരുവനന്തപുരം സ്വദേശി സുരേഷ് എന്നയാളാണ് കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഏറെ നാടകീയതയ്ക്ക് ശേഷം പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സുരേഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. പിന്നീട് ഇയാളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തു.

