ടാപ്പിങ് തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കീഴടങ്ങി

തൊടുപുഴ: കാളിയാറില്‍ മധ്യവയസ്കനായ ടാപ്പിങ് തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കീഴടങ്ങി. കാളിയാര്‍ സ്വദേശി സദാനന്ദനെ കൊന്ന കേസില്‍ അയല്‍വാസി ആന്‍സനാണ് കീഴടങ്ങിയത്.
കാളിയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോടിക്കുളത്തെ റബര്‍ തോട്ടത്തില്‍ വെച്ച് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സദാനന്ദന്‍ ആക്രമിക്കപ്പെട്ടത്.

ടാപ്പിങ്ങിനിടെ ആന്‍സന്‍ അരിവാള്‍ കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. തുടര്‍ന്ന് ആന്‍സന്‍ ഓടി രക്ഷപ്പെട്ടു. സദാനന്ദന്റെ നിലവിളി കേട്ട് നാട്ടുകാരെത്തി പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

ഒളിവില്‍ പോയ പ്രതി ഉച്ചയോടെ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

