ജ്യോതിഷത്തിൽ കൊയിലാണ്ടി സ്വദേശിക്ക് ഡോക്ടറേറ്റ്

കൊയിലാണ്ടി: ജ്യോതിഷത്തിൽ കൊയിലാണ്ടി സ്വദേശിക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൊരയങ്ങാട് സ്വദേശി ഏ.വി.മോഹൻദാസിനാണ് ജ്യോതിഷത്തിൽ ഡോക്ടറേറ്റ് ലഭിച്ചത്. നാഗ്പൂരിലെ കാളിദാസ് സംസ്കൃത സർവ്വകലാശാലയിലെ മാനവീയ ശാസ്ത്ര ശാഖയിലെ ജ്യോതിഷ വിഭാഗത്തിൽ “വന്ധ്യത്വം”ഒരു ജ്യോതിഷപഠനം എന്ന ഗവേഷണ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ്.
അതേ സർവ്വകലാശാലയിൽ നിന്നും ജ്യോതിഷത്തിൽ ബി.എ.യും, എം.എ യും, സ്വർണമെഡലോടെ പാസ്സായ മോഹൻ ദാസ് , ജ്യോതിഷത്തിലെ 172 ആധികാരിക സംസ്കൃതഗ്രന്ഥങ്ങളിൽ നിന്നും വന്ധ്യത്തത്തെ പ്രതിപാദിക്കുന്ന 56 ജ്യോതിഷ കാരണങ്ങൾ വേർതിരിച്ച് വന്ധ്യത്വ വിധേയരായ 500 ഓളം ജാതകങ്ങൾ ഒത്ത് ചേർത്ത് താരതമ്യ പഠനം നടത്തിയാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

നാഗ്പൂർ ത്രി സ്കന്ദ, ജ്യോതിഷ കോളെജ് പ്രിൻസിപ്പൽ ഡോ. കുൽക്കർണിയാണ് ഗൈഡ്. സന്താന ദീപിക എന്ന ദുർലഭ ഗ്രന്ഥത്തിലെ വന്ധ്യത്വ നിവാരണ മാർഗങ്ങളും ഗവേഷണ പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരേതനായ എ.വി.ഗോപാലന്റെയും, നാരായണിയുടെയും മകനാണ്. ഭാര്യ. ബിന്ദു. മക്കൾ. ആദിത്യൻ സായി ഗോപാൽ , അശ്വിൻ സായി ഗോപാൽ. നാഗ്പൂരിലെ സെൻട്രൽ ഇന്ത്യ പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേഷൻ മാനേജരാണ് മോഹൻദാസ്. സോക്ടറേറ്റ് ലഭിച്ച മോഹൻദാസിനെ കുടുംബാംഗങ്ങളും നാട്ടുകാരും അഭിനന്ദിച്ചു.

