ജിഷ്ണു പ്രണോയിയുടെ അമ്മ യുഡിഎഫിന്റെയും ബിജെപിയുടെയും കൈയിലെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെ ആരോപണവുമായി വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. ഇന്നലെ പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയില്‍ വീഴ്ച വന്നിട്ടില്ല. ഡിജിപിയുടെ ഓഫിസിന് മുന്നില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യും. മഹിജ ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും യുഡിഎഫിന്റെയും കൈയിലാണ്. അവരെ ഈ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുകയാണ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനോട് കാണാന്‍ വരേണ്ടെന്ന് മഹിജ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കിയെന്നും, ആവശ്യപ്പെട്ട വക്കീലിനെ നിയമിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രിയെ കാണാനാവശ്യപ്പെട്ടപ്പോള്‍, എല്ലാ പ്രതികളെയും പിടിക്കട്ടെയെന്നാണ് അവര്‍ പറഞ്ഞതെന്നും മണി പറഞ്ഞു.

