ജിഷയുടെ കൊലപാതക കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പെരുന്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതക കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 4.30 വരെയാണ് കസ്റ്റഡി കാലാവധി. മൃഗങ്ങളെ പീഡനത്തിനിരയാക്കി കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറുപ്പംപടി ഹാജരാക്കിയപ്പോഴാണ് പോലീസ് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
കൊലപാതക സമയത്ത് അമിറൂള്‍ ധരിച്ചിരുന്ന വസ്ത്രം ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതു കണ്ടെത്താനുള്ള തെളിവെടുപ്പ് നടത്തുന്നതിനു കൂടിയാണ് കസ്റ്റഡിയില്‍ വിട്ടത്. കൊലപാതകം ഒറ്റയ്ക്കാണോ മറ്റാരുടെയെങ്കിലും സഹായത്തോടെയാണോ ചെയ്തത് എന്നതിലും ഇനി വ്യക്തത വരുത്താനുണ്ട്. കൊലപാതകത്തില്‍ സുഹൃത്തിനു പങ്കുണ്ടെന്ന് ഇടയ്ക്ക് മൊഴി നല്കിയ അമിറുള്‍ പിന്നിട് ഇത് തിരുത്തിപ്പറഞ്ഞതും പോലീസിന് തലവേദനയായിട്ടുണ്ട്.

