KOYILANDY DIARY.COM

The Perfect News Portal

ജിഷയുടെ കുടുംബത്തിനു സര്‍ക്കാര്‍ പണികഴിപ്പിച്ച വീട് ഇന്നു കൈമാറും

കൊച്ചി:  പെരുമ്ബാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സര്‍ക്കാര്‍ പണികഴിപ്പിച്ച വീട് ഇന്നു കൈമാറും. ജിഷ ഭവനത്തിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അമ്മ രാജേശ്വരിക്കു നല്‍കുന്നത്.

ജിഷയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന അടച്ചുറപ്പുള്ള വീട്. പക്ഷേ അത് യാഥാര്‍ഥ്യമായത് കാണാന്‍ ജിഷ ഇല്ല. പതിനൊന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ കുറുപ്പംപടി ആലിപ്പാടം കനാല്‍ ബണ്ട് റോഡിലെ അഞ്ചുസെന്റ് സ്ഥലത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ നിര്‍മിതികേന്ദ്രമാണ് വീടിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.

രാജേശ്വരിയുടെ ആഗ്രഹപ്രകാരമാണ് വീടിന് ജിഷ ഭവനം എന്ന് പേരിട്ടത്. വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ ഭവനത്തിന്റെ താക്കോല്‍ രാജേശ്വരിക്ക് കൈമാറും. പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ജിഷയുടെ അമ്മയും സഹോദരിയും ഇന്നു തന്നെ പുതിയ വീട്ടിലേക്കു താമസം മാറും.

Advertisements
Share news