KOYILANDY DIARY.COM

The Perfect News Portal

ജില്ലാ സ്‌ക്കൂള്‍ കലോത്സവം ; ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി > 28 മുതല്‍ കൊയിലാണ്ടില്‍ നടക്കുന്ന ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിന്റെ ലോഗോ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ കൊയിലാണ്ടി പ്രസ്സ് ക്ലബ് സെക്രട്ടറി എ. സജീവ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു.

നൂറു തികഞ്ഞ കഥകളിയാചാര്യന്‍ ഗുരു ചെമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ചിത്രം പാശ്ചാത്തലമാക്കി താള മേളങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുളള ലോഗോ തയ്യാറാക്കിയത് പാലോറ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ സതീഷ് എന്ന അദ്ധ്യാപകനാണ്. ചടങ്ങില്‍ പബ്ലിസിറ്റി ചെയര്‍മാന്‍ പി.കെ ഭരതന്‍ അദ്ധ്യക്ഷനായി.

Share news