ജി. സി. സി. വാട്സപ്പ് ഗ്രൂപ്പ് നേതൃത്വത്തിൽ ചികിത്സാ സഹായം നൽകി

കൊയിലാണ്ടി : ജി. സി. സി. വാട്സപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചീനമ്പാറകത്ത് പറമ്പിൽ ഹംസയ്ക്കുള്ള ചികിത്സാ സഹായം വിതരണം ചെയ്തു. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് നൽകിയത്. പരിപാടിയിൽ വാട്സപ്പ് ഗ്രൂപ്പ് പ്രസിഡണ്ട് ഇക്ബാൽ ശീതൾ അദ്ധ്യക്ഷതവഹിച്ചു. കൊയിലാണ്ടി ഖാസി മുഹമ്മദ്കുട്ടി ടി. കെ, ട്രഷറർ ഹാശിം പൊക്കിണാരി, സെക്രട്ടറി ഫൈസൽ ഫെബി, അഫറഫ് പി. പി. കാപ്പാട് എന്നിവർ സംസാരിച്ചു.
