ജവഹർ ബാലജനവേദി കിളിക്കൂട്ടം ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ജവഹർ ബാലജനവേദി കൊയിലാണ്ടി മണ്ഡലംസഭ കിളിക്കൂട്ടം 2017 ഏകദിന ക്യാമ്പ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ഉജ്ജയനിയിൽ നടന്ന പരിപാടിയിൽ പയറ്റുവളപ്പിൽ മനോജ് അദ്ധ്യക്ഷതവഹിച്ചു.
ചടങ്ങിൽ SSLC, +2 ഉന്നത വിജയികളായ വിദ്യാർത്ഥികളെ കെ. പി. സി. സി. നിർവ്വാഹക സമിതി അംഗം യു. രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി. ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, വി. വി. സുധാകരൻ, മനോജ് കാപ്പാട്, ഷമീർ മാസ്റ്റർ, പി. രത്നവല്ലി ടീച്ചർ, ദിനേശൻ കെ, രജീഷ് വെങ്ങളത്ത്കണ്ടി, അഡ്വ: സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ഷിബിൻ കണ്ടത്തനാരി, സ്വാഗതവും, ശങ്കരൻ പാലക്കുളം നന്ദിയും പറഞ്ഞു.

