ജലസംരക്ഷണം ഉറപ്പ് വരുത്താൻ DYFI 1000 മഴക്കുഴികൾ നിർമ്മിക്കുന്നു

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാല് പഞ്ചായത്തുകളിലും, കൊയിലാണ്ടി നഗരസഭയിലുമായി 1000 മഴക്കുഴികൾ നിർമ്മിക്കുന്നതിന്റെ ബ്ലോക്ക്തല ഉദ്ഘാടനം dyfi സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ് നിർവ്വഹിച്ചു. ചെങ്ങോട്ടുകാവ് മേഖലയിലെ കലോപൊയിലിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രസിഡണ്ട് ടി. സി. അഭിലാഷ് അദ്ധ്യക്ഷതവഹിച്ചു.
ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. രൂക്ഷമായ കുടിവെള്ള പ്രശ്നവും വരൾച്ചയും നേരിടുന്ന സമയത്ത് 1000 മഴക്കുഴികൾ നിർമ്മിച്ച്കൊണ്ട് വലിയ ക്യാമ്പയിൻ പ്രവർത്തനത്തിനാണ് തുടക്കമിട്ടിട്ടുള്ളത്. കൊയിലാണ്ടി നഗരസഭക്ക് പുറമെ ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, കീഴരിയൂർ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുയെന്ന് അഡ്വ: എൽ. ജി. ലിജീഷ് പറഞ്ഞു.
ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, സന്ദീപ് പി, വി. എം. അനൂപ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സി. എം. രതീഷ് സ്വാഗതം പറഞ്ഞു.

