KOYILANDY DIARY.COM

The Perfect News Portal

ജലം സംരക്ഷിക്കണമെന്ന മനോഭാവത്തിലേക്ക് നാം ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല: പി.രാമകൃഷ്ണന്‍

തലക്കുളത്തൂര്‍: ജലം സംരക്ഷിക്കണമെന്ന മനോഭാവത്തിലേക്ക് നാം ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലെന്നും ഇനിയൊരു യുദ്ധം ജലത്തിനു വേണ്ടിയായിരിക്കുമെന്നും നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ പറഞ്ഞു. തലക്കുളത്തൂരില്‍ പാവയില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീട് വൃത്തിയായി സൂക്ഷിക്കുന്ന മലയാളികള്‍ അടുത്തുളള ജലാശയങ്ങളിലേക്ക് മാലിന്യം തള്ളിവിടാന്‍ മല്‍സരിക്കുകയാണ്. തലക്കുളത്തൂരിന് ടൂറിസത്തിനു വേണ്ട എല്ലാ സഹായങ്ങളും ശ്രീരാമകൃഷ്ണന്‍ വാഗ്ദാനം ചെയ്തു. തലക്കുളത്തൂരിനെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താനുളള നിവേദനം ചടങ്ങില്‍ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു.

ഏപ്രില്‍ 11 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പാവയല്‍ ഫെസ്റ്റിന്‍െറ ഉദ്ഘാടന ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റെ് സി.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. സി.എം ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദിനേശ്മണി, വിജിത്രന്‍, പി.കിഷന്‍ചന്ദ്, മുക്കം മുഹമ്മദ്, ഒ.പി നസീര്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

രാവിലെ പാവയില്‍ ചീര്‍പ്പ് ദീപശിഖാ സംഗമത്തില്‍ വേള്‍ഡ് കിക്ക് ബോക്സിങ്ങ് ചാമ്ബ്യന്‍ പ്രവീണ്‍രാജ് കുന്നത്ത് ദീപശിഖ ഏറ്റുവാങ്ങി. വൈകുന്നേരം 4.30 യോടെ ചീര്‍പ്പ് ഗോഷയാത്രയുടെ സമാപനം നടന്നു. 11 നു നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനാവും. രാത്രി ശ്രീരാഗം ഓര്‍ക്കസ്ട്ര വയനാടിന്റെ ഗാനമേള അരങ്ങേറും.

Share news

Leave a Reply

Your email address will not be published. Required fields are marked *