ജനതാദൾ (എസ്) മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ജനതാദൾ എസ്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അംഗത്വ വിതരണം ആരംഭിച്ചു. മണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്തിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വർഗ്ഗീയ ദ്രുവീകരണം ശക്തിപ്രാപിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ജനതാദൾ ഉയർത്തുന്ന രാഷ്ട്രീയത്തിന് വളരെ പ്രസക്തിയുണ്ടെന്ന് ലോഹ്യ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് കബീർ പി. കെ, ദിവാകരൻ, ഇ. രാജൻ മാസ്റ്റർ, ബാലകൃഷ്ണൻ എം. പി. എന്നിവർ സംസാരിച്ചു. കെ. പി. പുഷ്പരാജ് സാവാഗതവും, കെ. ഷാജി നന്ദിയും പറഞ്ഞു.
