സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: തിരുവങ്ങൂരിൽ ആരംഭിച്ച സാന്ത്വന കേന്ദ്രം കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹച്ചു. 1000 ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഫിസിയോ തെറാപ്പി, ലബോറട്ടറി, ഇസിജി യൂണിറ്റുകൾ എന്നിവ തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനു സമീപം ആരംഭിച്ച സാന്ത്വന കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.
ഫിസിയോ തെറപ്പി യൂണി റ്റിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ടും, ലബോറട്ടറി യൂണിറ്റിന്റെ ഉദ്ഘാടനം SYS കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളും നിർവഹിച്ചു. SYS കോഴിക്കോട്
ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട് സന്ദേശ പ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട് സന്ദേശ പ്രഭാഷണം നടത്തി.
മെഡിക്കൽ കോളേജ് സഹായി വാദിസലാം ജനറൽ സെക്രട്ടറി നാസർ ചെറുവാടി, കെ പി അബുൽ ഹകീം മുസ്ലിയാർ, എം സി മുഹമ്മദ് കോയ മാസ്റ്റർ, ഡോ: എം.കെ കൃപാൽ, ഡോ: എൻ.കെ.ഹമീദ് ഡോ: ഷാജി ശ്രീധർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിജയൻ കണ്ണച്ചേരി (കോൺഗ്രസ് ), പ്രസാദ് (സി.പി.എം), ശരീഫ് മാസ്റ്റർ (മുസ്ലിം ലീഗ്), വിനോദ് (ബി.ജെ.പി) എന്നിവർ സംസാരിച്ചു. സാന്ത്വനം ചേമഞ്ചേരി ചെയർമാൻ കെ. ഷുകൂർ സ്വാഗവും സ്വാഗതസംഘം കൺവീനർ എ. സി. ആലിക്കോയ നന്ദിയും പറഞ്ഞു.
