ചെങ്ങോട്ട്കാവ് മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ലോറികൾ തമ്മിൽ കൂട്ടി ഇടിച്ചു

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ലോറികൾ തമ്മിൽ കൂട്ടി ഇടിച്ചു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ചെങ്ങോട്ടുകാവ് മേൽപ്പാലത്തിലെ കൈവരിയിലിടിച്ചാണ് നിന്നത്. മറ്റൊരു ലോറി പാലത്തിനു സമീപത്തെ കന്മതിൽ ഇടിച്ചു തകർത്തു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

