KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ പഠന ഗുണനിലവാരം ഉയർത്താനുള്ള പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ട പൊതു വിദ്യാലയങ്ങളെ പഠന ഗുണനിലവാരത്തിൽ ഉയർത്താനുള്ള പദ്ധതിക്ക് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. കോവിഡ് മഹാമാരി കാരണം പഠനത്തിന്റെ സ്വാഭാവിക തുടർച്ച നഷ്ടപ്പെട്ട കുട്ടികളിൽ പുതിയ വിദ്യാഭ്യാസ പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പൊതു സമൂഹത്തിന്റെ കൂടി പങ്കാളിത്തത്തോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പരിശ്രമങ്ങൾക്കാണ് ഊന്നൽ നൽകുന്നത്.

ഇതിന്റെ ഭാഗമായി വാർഡ് തല വിദ്യാഭ്യാസ സമിതികൾ, അയൽപക്ക പഠനകേന്ദ്രങ്ങൾ എന്നിവ ആരംഭിക്കും. ആദ്യഘട്ടമായി പഞ്ചായത്ത് ഹാളിൽ നടന്ന ആശയ രൂപീകരണ ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി. വേണു അധ്യക്ഷത വഹിച്ചു.

കെ.ടി. രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിന്ദു മുതിരക്കണ്ടത്തിൽ, ഗീത കാരോൽ, ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. മജു , നിർവഹണ ഉദ്യോഗസ്ഥൻ എം.ജി. ബൽരാജ്, കെ. ശൈലജ എന്നിവർ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *