ചിത്ര പ്രദർശനം സംഘടിപ്പിച്ചു

കൊയിലാണ്ടി; ഗാന്ധിജിയുടെ 150-ാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്ക്കൂൾ ആട്സ് ക്ലബ് പേപ്പർ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. സ്ക്കൂൾ മാനേജർ ടി.കെ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരൻ സിഗ്നി ദേവരാജൻ വരച്ച ഗാന്ധിജിയുടേയും, സ്വാതന്ത്ര സമര സേനാനികളുടേയും മുന്നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്.
ബിയോണ്ട് ബ്ലാക്ക്ബോർഡ് അംഗമായ സിഗ്നി ദേവരാജിന്റെ ചിത്രങ്ങൾ കുട്ടികളിൽ ഗാന്ധി സ്മരണകൾ വിളിച്ചോതുന്നതായിരുന്നു. ഹെഡ്മിസ്ട്രസ് ടി.കെ മോഹനാംബിക, ചിത്രകാരൻ ഹാറൂൺ അൽ ഉസ്മാൻ, എ.പി സതീഷ് ബാബു എന്നിവർ സംസാരിച്ചു.

