ചിങ്ങപുരം സി.കെ.ജി. സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

കൊയിലാണ്ടി: വിദ്യാർത്ഥിയെ മർദിച്ചതായി പരാതി. ചിങ്ങപുരം സി.കെ.ജി ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫവാസ് (16) നെ അദ്ധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റ ഫവാസിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രി യിൽ പ്രവേശിപ്പിച്ചു.
ഇത് രണ്ടാം തവണയാണ് വിദ്യാർത്ഥിക്കു നേരെ അദ്ധ്യാപകന്റെ മർദനം ക്ലാസിൽ മുടി വെട്ടി വരണമെന്ന് പറഞ്ഞായിരുന്നു ആദ്യത്തെ മർദനം, പിന്നീട് മുടി മുറിച്ച് എത്തിയിട്ടും വീണ്ടും മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു.

