KOYILANDY DIARY.COM

The Perfect News Portal

ചരക്കു സേവന നികുതി ബില്‍ ഒത്തുകളിയെനന് സീതാറാം യെച്ചൂരി

ദില്ലി: ചരക്കു സേവന നികുതി ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ്സ് നേതാക്കളെ മാത്രം നരേന്ദ്ര മോദി ക്ഷണിച്ചത് ഇരു മുന്നണികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒത്തുകളിക്കുകയാണ്, അല്ലാത്തപക്ഷം സമവായ ചര്‍ച്ചകള്‍ക്കായും പ്രതിപക്ഷ മുന്നണികള്‍ ബില്ലിനെ സംബന്ധിച്ചുയര്‍ത്തിയ ആശങ്കകള്‍പരിഹരിക്കുന്നതിനായി കേന്ദ്രം മറ്റുപ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെക്കൂടി ചര്‍ച്ചകള്‍ക്കു വിളിക്കണമായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.

Share news