ചന്ദ്രബോസ് വധക്കേസ്:നിസാമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി> തൃശൂര്‍ ശോഭ സിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് വിചാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിസാം പുതിയ ഹര്‍ജി സമര്‍പ്പിച്ചു.
കേസില്‍ വിചാരണ അവസാനിപ്പിച്ച് ഈ ആഴ്ച പ്രത്യേക കോടതി വിധി പറയാനിരിക്കെയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ അടിച്ചും ചവുട്ടിയും കാര്കൊണ്ടിടിച്ചു മൃതപ്രായനാക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ചന്ദ്രബോസ് മരിച്ചത്.

