ഗേള്‍സ് സ്‌കൂള്‍ കായിക താരങ്ങള്‍ക്ക് ജഴ്‌സി കൈമാറി

കൊയിലാണ്ടി: ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കായിക താരങ്ങള്‍ക്ക് ജഴ്‌സി കൈമാറി. സ്റ്റീല്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത ജഴ്‌സികളുടെ വിതരണ ഉദ്ഘാടനം സ്ഥാപനം ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടുമായ കെ.എം.രാജീവന്‍ നിര്‍വ്വഹിച്ചു. പ്രധാനാധ്യാപകന്‍ ജി.കെ.വേണു അധ്യക്ഷത വഹിച്ചു.
ഇസ്മയില്‍ തോട്ടോളി, പ്രിന്‍സിപ്പല്‍ എ.പി.പ്രബീത്, ഡെപ്യൂട്ടി എച്ച്.എം. സി.പി.സഫിയ, കായികാധ്യാപിക സി.കെ.പ്രിയ, കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

