ഗേള്‍സ് സ്കൂളില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

കൊയിലാണ്ടി: ഗവ.ഗേള്‍സ് സ്കൂളില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.ആര്.എം.എസ്.എ. പദ്ധതിയില്‍ 28 ലക്ഷം രൂപ ചെലവില്‍ 6 ക്ലാസ്സ് മുറികളാണ് നിര്‍മ്മിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ഫണ്ട് ലഭിക്കുന്ന മുറക്ക് 3 നിലകളില്‍ 18 മുറികള്‍ നിര്‍മ്മിക്കാവുന്ന രീതിയിലാണ് പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്. എം.എല്‍.എ. കെ.ദാസന് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് കെ.സത്യന് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സമിതി ചെയര്മാന് കെ. ഷിജു, കൗണ്‍സിലര്‍ പി.എം.ബിജു, പ്രിന്‍സിപ്പാള്‍ എ. പി. പ്രബീത്, അന്‍സാര്‍ കൊല്ലം, മണിപ്രസാദ് എന്നിവര്‍ സംസാരിച്ചു. പി. ടി. എ. പ്രസിഡണ്ട് എ. സജീവ് കുമാര്‍ സ്വാഗതവും എച്ച്.എം.മൂസ്സ മേക്കുന്നത്ത് നന്ദിയും പറഞ്ഞു.
