ഗൃഹനാഥനെ തലക്കടിച്ച് കൊന്ന കേസില മുഖ്യ പ്രതി അറസ്റ്റില്‍

താനൂര്‍: ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ഭാര്യയുടെ സഹായത്തോടെ തലക്കടിച്ച് കൊന്ന കേസില മുഖ്യ പ്രതി ഓമച്ചപ്പുഴ സ്വദേശി കൊളത്തൂര്‍ ബഷീര്‍ (38) അറസ്റ്റില്‍. കൊലയ്ക്ക് ശേഷം വ്യാഴാഴ്ച രാത്രി പന്ത്രണ്ടരക്ക് മംഗാലാപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടന്ന പ്രതി തിങ്കളാഴ്ച രാവിലെ താനൂര്‍ സിഐ ഷാജിക്ക് മുമ്ബാകെ കീഴടങ്ങുകയായിരുന്നു.
പ്രതിയെ പിന്നീട് തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചു. തലക്കടിച്ച് കൊല്ലാനുപയോഗിച്ചെന്നു കരുതുന്ന മരത്തടി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് തെയ്യാലയിലെ വാടക ക്വാര്‍ടേഴ്സിന്റെ വാരന്തയില്‍ ഇളയ മകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെ തലക്കടിച്ച് കൊന്നത്. സവാദിന്റെ ഭാര്യ സൗജത്ത്, ബഷീറിന്റെ സഹായി തച്ചേരി സുഫയാന്‍ എന്നിവരെ വ്യാഴാഴ്ച പിടികൂടിയിരുന്നു. സൗജത്തിന്റെ കാമുകനാണ് ബഷീര്‍. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് കീഴടങ്ങിയത്.

