ഗവ. ഫിഷറീസ് യു.പി. സ്കൂള്‍ 117-ാം വാര്‍ഷികാഘോഷം കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഗവ. ഫിഷറീസ് യു.പി. സ്കൂള്‍ 117-ാം വാര്‍ഷികാഘോഷവും എ. ഗോവിന്ദനുള്ള യാത്രയയപ്പ് സമ്മേളനവും കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മികവ് അവാര്‍ഡ് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന് നല്കി. ദിവ്യ ശെല്‍വരാജ് അധ്യക്ഷത വഹിച്ചു.
എ.ഇ.ഒ. മനോഹര്ജവഹര് മുഖ്യപ്രഭാഷണം നടത്തി. തീരഗാഥ സപ്ലിമെന്റ് ബി.പി.ഒ. എം.ജി. ബല്‍രാജ് പ്രകാശനംചെയ്തു. വി.പി. മാധവന്, എം.വി. ശെല്‍വരാജ്, പി. ധന്യ, ആര്. ഉഷാകുമാരി, പ്രധാനാധ്യാപകന് കെ.ടി. രമേശന്, ഇ. ശിവദാസന്‍, യു. ഷെമീന എന്നിവര്‍ സംസാരിച്ചു.

