കർഷകദിനം: തിക്കോടി നാലാം വാർഡിൽ കൃഷി തോട്ടം ആരംഭിച്ചു

തിക്കോടി: കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായി തിക്കോടി പഞ്ചായത്തിലെ പള്ളിക്കര നാലാം വാർഡിൽ ആറ് കേന്ദ്രങ്ങളിൽ ക്യഷിയിടങ്ങൾ തയ്യാറാക്കി. പൊക്കിണാരി വത്സൻ്റെ വീട്ടുവളപ്പിൽ ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നടീൽ ഉത്സവം വാർഡ് മെമ്പർ ദിബിഷ ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് മെമ്പർ ശശി ഭൂഷൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് തില്ലേരി സ്വാഗതവും, വികസന സമിതി അംഗം ബിജു കേളോത്ത് നന്ദിയും പറഞ്ഞു. പരിപാടിയിൽ കുടുബശ്രീ അംഗങ്ങളുടെ നാടൻ പാട്ടും അരങ്ങേറി.

