കൗൺസിലിംങ്ങ് സെന്റർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: വേദപഠന കേന്ദ്രമായ കൊയിലാണ്ടിആർഷ വിദ്യാപീഠത്തിന്റെ നവീകരിച്ച ഓഫീസിന്റെയും, കൗൺസിലിംങ്ങ് സെന്ററിന്റെയും ഉദ്ഘാടനം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സുന്ദരാനന്ദ ജി മഹാരാജ് നിർവ്വഹിച്ചു. ശശി കമ്മട്ടേരി, അഡ്വ.എൻ.അജീഷ് തുടങ്ങിയവർ സംസാരിച്ചു.
മാരാമുറ്റം മാതാ അമൃതാനന്ദമയി മഠത്തിനു സമീപമാണ് ഓഫീസ്. ഭഗവത് ഗീതാ ക്ലാസുകളും സംസ്കൃകൃത ക്ലാസുകളും നടക്കും. വേദ പഠന ക്ലാസിന്റെ അഞ്ചാം ബാച്ച് നേരത്തെ സ്വാമി ചിദാനന്ദപുരി നിർവ്വഹിച്ചിരുന്നു.

