ക്ഷീര കർഷക സംഗമം നടത്തി

കൊയിലാണ്ടി: ക്ഷീര വികസന വകുപ്പ്, മേലടി ബ്ലോക്ക് പഞ്ചായത്ത്, മിൽമ, മൃഗസംരക്ഷണ വകുപ്പ്, ആത്മ കോഴിക്കോട്, FIB, ധനകാര്യ സ്ഥാപനങ്ങൾ, കേരള ഫീഡ്സ്, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നമ്പ്രത്തുകരയിൽ ക്ഷീര കർഷക സംഗമം നടത്തി. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.
കുഞ്ഞികേളപ്പൻ എം. ശോഭ, മനീഷ് എം.കെ, ഒ.കെ കുമാരൻ, ചിൽസു, എ.എം കുഞ്ഞിരാമൻ, പി.കെ ബാബു എന്നിവർ സംസാരിച്ചു. എം. കെ സ്മിത സ്വാഗതം പറഞ്ഞു.

