ക്ഷയരോഗ നിർമ്മാർജ്ജന ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: ക്ഷയരോഗ നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി കൊയിലാണ്ടി ഐ.എം.എ.യുടെ ആഭിമുഖ്യത്തിൽ എൻഡ് ടി.ബി.പ്രോജക്ടിടിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. 2020 ആകുമ്പോഴേക്കും കേരളത്തിൽ ക്ഷയരോഗം നിർമാർജനം ചെയ്യാനാണ് ലക്ഷ്യം.
കൃത്യമായി മരുന്ന് കഴിക്കേണ്ടതിന്റെയും, ക്ഷയരോഗ വ്യാപനം തടയേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി കോഴിക്കോട് ജനറൽ ആശുപത്രി ചെസ്റ്റ് ഫിസിഷ്യൻ ഡോ. വിപിൻ വർക്കി, ജില്ലാ ടി.ബി.സെന്റെർ ചെസ്റ്റ് ഫിസിഷ്യൻ ഡോ. ജയശ്രീ തുടങ്ങിയവർ ക്ലാസ് എടുത്തു.

കെ.എം.സി.ടി. നെഞ്ച് രോഗ മേധാവി ഡോ.അബ്ദുൾ ഖാദർ മുഖ്യാതിഥിയായിരുന്നു. കൊയിലാണ്ടി ഐ..എം.എ., പ്രസിഡണ്ട് ഡോ.ഭാസ്കരൻ ,ഡോ.സി.സുധിഷ്, ഡോ.കെ. ഗോപിനാഥ് തുടങ്ങിയവർ
സംസാരിച്ചു.
Advertisements

