കോൺഗ്രസ്സ് പൊതുസമ്മേളനം വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പൊതുസമ്മേളനം കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഡ്വ: എം.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, വി.ടി.സുരേന്ദ്രൻ, യു. രാജീവൻ, സി.വി.ബാലകൃഷ്ണൻ, വി.വി.സുധാകരൻ, അഡ്വ. കെ. വിജയൻ, രാജേഷ് കീഴരിയൂർ, രാജൻ കിണറ്റിൻകര എന്നിവർ സംസാരിച്ചു. നിതിൽ നടേരി സ്വാഗതവും വി.കെ.സുധാകരൻ നന്ദിയും പറഞ്ഞു.
