KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസ്സിനെ പിണറായി വിജയനും സിപിഐഎംനും ഒറ്റിക്കൊടുത്ത ആളാണ് കെ. മുരളീധരനെന്ന് BJP നേതാവ് പി രഘുനാഥ്

കോഴിക്കോട്: കോൺഗ്രസ്സ് ഉം UDF ഉം അപ്രസക്തമാകുമെന്ന് ഭയപ്പെടുന്നതുകൊണ്ടാണ് കെ. മുരളീധരൻ BJP സംസ്ഥാന പ്രസിഡണ്ടിനെതിരെ അടിസ്ഥാന രഹിതമായ വിമർശനം ഉന്നയിക്കുന്നതെന്ന് BJP സംസ്ഥാന സിക്രട്ടറി പി. രഘുനാഥ് അഭിപ്രായപ്പെട്ടു.കോൺഗ്രസ്സ് പാർട്ടിയുടെ പ്രസിസൻറായിരിക്കെ പാർട്ടിയെ പിണറായി വിജയനും സി.പി.എമ്മിനും ഒറ്റികൊടുത്തയാളാണ് കെ. മുരളീധരനെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് പറഞ്ഞു. സ്പ്രിൻക്ലർ വിഷയത്തിൽ ബി.ജെ.പിയെ വിമർശിക്കാൻ മുരളിക്ക് യോഗ്യതയില്ല. സ്വന്തം പാർട്ടിയെ ഒറ്റുകൊടുക്കുന്ന ചരിത്രമാണ് മുരളിക്കുള്ളത്.
മാറാട് കൂട്ടകൊല നടന്ന സമയത്തും മുരളി പിണറായി വിജയന് വേണ്ടി അരയ സമൂഹത്തെ ഒറ്റികൊടുക്കുകയായിരുന്നു. അതൊന്നും കേരള ജനത മറന്നിട്ടില്ല. പിണറായിയെയും CPIM നെയും പ്രതിസന്ധിഘട്ടത്തിൽ സഹായിക്കാനായിരുന്നു മുരളി ഡി.ഐ.സി ഉണ്ടാക്കിയത്. ലാവ് ലിൻ കേസ്സിൽ നിന്ന് പിണറായിയെ രക്ഷിക്കുവാൻ ശ്രമിച്ചുവെന്നത് കേരളത്തിലെ കോൺഗ്രസ്സുകാർ ഇപ്പോഴും ഗ്രൂപ്പ് വഴക്കിൻ്റെ ഭാഗമായി പൊതുയോഗങ്ങളിൽ പോലും വിളിച്ചു പറയാറുള്ളതാണ്. പിണറായിയും മുരളിയും മാറാട് കൂട്ടകൊല വിഷയത്തിൽ പ്രതികളെ സംരക്ഷിക്കുവാൻ കോഴിക്കോട് ടൗൺ ഹാളിൽ ഒരുമിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *