KOYILANDY DIARY.COM

The Perfect News Portal

കോൺ(ഗസിനെതിരെ രൂക്ഷ വിമർശവുമായി ത്യശൂർ അതിരൂപത

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം കത്തോലിക്ക സഭ. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ അരങ്ങേറിയത് കോണ്‍ഗ്രസ്-വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ഗ്രാന്‍ഡ് അലയന്‍സാണെന്ന് മുഖപത്രം കുറ്റപ്പെടുത്തുന്നു. ഇതിന് നേതൃത്വം നല്‍കിയത് തൃശ്ശൂര്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാണ്.കത്തോലിക്കരുടെ വിലപേശല്‍ ശക്തി കുറക്കുകയായിരുന്നു ലക്ഷ്യം. മത്സരിച്ച കത്തോലിക്കരെ തോല്‍പ്പിച്ചുവെന്നും പത്രം കുറ്റപ്പെടുത്തി.തൃശ്ശൂരിലെ മാടമ്പിമാരെ നിയന്ത്രിക്കാന്‍ സംസ്ഥാന നേതൃത്വം ഉടന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പിലും പാഠം പഠിക്കേണ്ടി വരും. പി.സി.ചാക്കോയുടേയും ധനപാലന്റേയും തോല്‍വി മറക്കരുതെന്നും മുഖപത്രം ഓര്‍മിപ്പിക്കുന്നു.

Share news