KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബീച്ചില്‍ ഇന്ന് വൈകീട്ട് 5 മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിക്കില്ല

കോഴിക്കോട്: പുതുവത്സരാഘോഷവും കൊവിഡ് പശ്ചാത്തലത്തലവും കണക്കിലെടുത്ത് കോഴിക്കോട് ബീച്ചില്‍ നിയന്ത്രണം. കോഴിക്കോട് ബീച്ചില്‍ ഇന്ന് വൈകീട്ട് 5 മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച്‌ ഇക്കാലയളവില്‍ വലിയ തോതില്‍ നവീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വലിയ തോതില്‍ ഈആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ കൂടിയാണ് നടപടി.

ബീച്ചില്‍ നിന്നും രാത്രി 9 മണിയോടെ ആളുകളെ ഒഴിപ്പിക്കും. 10 മണി മുതല്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ഇതിന് വേണ്ടിയാണ് നടപടി. മാളുകളിലും ഹോട്ടലുകളിലും പകുതി പേരെ മാത്രമായിരിക്കും അനുവദിക്കുക എന്നും പൊലീസ് അറിയിച്ചു. മാനാഞ്ചിറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും 9.30 ഓടെ കടകള്‍ഉള്‍പ്പെടെ അടയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടിണ്ട്. ബാര്‍ ഹോട്ടലുകളും 9 മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നും പൊലീസ് വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *