കൊല്ലത്ത് ബസ്സപകടത്തില്‍ 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

കൊല്ലം: കൊല്ലത്ത് ബസ്സപകടത്തില്‍ 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മഞ്ചേരി ഗവണ്മെന്റ് ബോയിസ് ഹൈസ്കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത് ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികളുടെ ചുണ്ടിലും നെറ്റിക്കുമാണ് പരിക്ക് ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ 4മണിയോടെ കളക്ട്രേറ്റിന് സമീപം ദേശീയ പാതയിലാണ് അപകടം.

തിരുവനന്തപുരത്തേക്ക് പോകുമ്ബോള്‍ പൊടുന്നനെ കണ്ടയിനര്‍ ലോറി റോഡിന്റെ വശത്തേക്ക് ഒതുക്കിയപ്പോള്‍ വിദ്ധ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ ഭാഗം തകര്‍ന്നു.

അപകടം നടന്നെന്ന് മനസ്സിലാക്കിയ കണ്ടയിനര്‍ ലോറി നിര്‍ത്താതെ ഓടിച്ചു പോയി. ട്രാഫിക്ക് പോലീസ് സ്ഥലത്തെത്തി കേസെടുത്തു. നിര്‍ത്താതെ പോയ കണ്ടെയിനര്‍ ലോറിക്കായി തിരച്ചില്‍ ആരംഭിച്ചു.

അതേ സമയം വിദ്ധ്യാര്ത്ഥികള്ക്കും അദ്ധ്യാപകര്‍ക്കും സിഐറ്റിയു ജില്ലാ കമ്മിറ്റിയില്‍ ഓഫീസ് വിശ്രമിക്കാനായി സൗകര്യം ഒരുക്കിയിരുന്നു.
