കൊല്ലം റെയിൽവെ മേൽപാലം നിർമ്മിക്കണം: ജോയിന്റ് കൗൺസിൽ

കൊയിലാണ്ടി: റെയില്‍വേ ഗെയിറ്റ് അടയ്ക്കുന്നത് മൂലം കൊല്ലം, ആനക്കുളം എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ ഇവിടെ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കൊയിലാണ്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് ചെയര്മാന് കെ.സി. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. രജിത്ത്, ഇ.കെ. അജിത്ത്, എസ്. സുനില്‍ മോഹന്‍, കെ.കെ. സുധാകരന്, സി.പി. മണി, പി.കെ. വിശ്വനാഥന്, അബ്ദുള്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി എം. ശ്രീജ (പ്രസിഡന്റ്), പി.ജി. ശ്രീജിത്ത്, വി. ബിന്ദു (വൈസ് പ്രസിഡന്റ്), ഡി. രഞ്ജിത്ത് (സെക്രട്ടറി), കെ. ദാമോദരന്‍, എസ്. ഷോളി (ജോയിന്റ് സെക്രട്ടറി), കെ.പി. രമേശന് (ഖജാന്‍ജി) എന്നിവരെയും തിരഞ്ഞെടുത്തു.

