കൊല്ലം ചിറയുടെ നവീകരണ പ്രവൃത്തി ഉടൻ തെന്നെ ആരംഭിക്കണം: ക്ഷേത്ര ക്ഷേമ സമിതി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വത്തിന്‍െറ അധീനതയിലുള്ള കൊല്ലം ചിറയുടെ നവീകരണത്തിന് സഹസ്ര സരോവര്‍ പദ്ധതി പ്രകാരം കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ച 326 ലക്ഷം രൂപയുടെ പ്രവൃത്തി ഈ വേനല്‍കാലത്ത് തന്നെ ആരംഭിക്കണമെന്ന് ക്ഷേത്ര ക്ഷേമ സമിതി ആവശ്യപ്പെട്ടു.
നബാര്‍ഡിന്‍െറ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിക്കുകയും പ്രവൃത്തി നടത്താനുള്ള ചുമതല കെ.എല്‍.ഡി.സിയെ ഏല്പിക്കുകയും ചെയ്തിട്ടുണ്ട്. വി.വി.സുധാകരന് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് അംഗം ഇ.ആര്. ഉണ്ണിക്ഷ്ണന് നായര്‍, ഇ.എസ്. രാജന്, അഡ്വ.ടി.ക. രാധാകൃഷ്ണന്, വി.വി. ബാലന്, എന്‍.വി. വത്സന്, എം. രൂപേഷ് കുമാര്‍, എന്‍. പുഷ്പരാജ്, വി.കെ. ദാമോദരന്‍, എ. സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

